കൊവിഡ് പ്രതിരോധ കുത്തിവെപ്പ് 1662 പേര്‍ക്ക് നല്‍കി

post

കണ്ണൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച 1662 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്  കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കി. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 213 പേര്‍ക്കും, ജില്ലാ ആശുപത്രിയില്‍ 100 പേര്‍ക്കും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 66 പേര്‍ക്കും, തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ 107 പേര്‍ക്കും, കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ 76 പേര്‍ക്കും, പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ 106 പേര്‍ക്കും, പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ 78 പേര്‍ക്കും, കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 84 പേര്‍ക്കും, കീഴ്പ്പള്ളി ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ 80 പേര്‍ക്കും, മട്ടന്നൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 109 പേര്‍ക്കും, ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 87 പേര്‍ക്കും, പാനൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 78 പേര്‍ക്കും, വളപട്ടണം കുടുംബാരോഗ്യ കേന്ദ്രത്തില്‍ 100 പേര്‍ക്കും, കൊയിലി ആശുപത്രിയില്‍ 88 പേര്‍ക്കും, സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ആശുപത്രിയില്‍ 61 പേര്‍ക്കും, പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ 121 പേര്‍ക്കും, ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ 108 പേര്‍ക്കും കുത്തിവെപ്പ് നല്‍കി. ഇതോടെ ജില്ലയില്‍ 7321 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ് എടുത്തു.