പരാതി പരിഹാര ക്യാമ്പ് നടത്തി

post

ഇടുക്കി : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ഇടുക്കി ജില്ലാ കാര്യാലയത്തിന്റെ  ആഭിമുഖ്യത്തില്‍  പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വയംതൊഴില്‍ വായ്പ പരിചയപ്പെടുത്തലും പരാതി പരിഹാര  ക്യാമ്പും സംഘടിപ്പിച്ചു.  ക്യാമ്പിന്റെ ഉദ്ഘാടനവും പദ്ധതികളുടെ പരിചയപ്പെടുത്തലും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ബി. രാഘവന്‍ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കൂടുതല്‍  തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായാണ് ക്യാമ്പ്  സംഘടിപ്പിച്ചത്.  വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി കുടുംബശ്രീയുമായി സഹകരിച്ചാണ് വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ നല്‍കുന്നത്.

ചെറുതോണി  ജില്ലാ പോലീസ് സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ജില്ലാ പഞ്ചായത്ത് അംഗം കെ. ജി. സത്യന്‍  അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മാനേജര്‍  കെ.എസ് അനില്‍കുമാര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ബിജു ജോസഫ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ സതീശന്‍, ഐറ്റിഡിപി സീനിയര്‍ സൂപ്രണ്ട് ജോളിക്കുട്ടി കെ. ജി വിവിധ സംഘടനാ പ്രതിനിധികള്‍ എസ്.സി/എസ്.ടി പ്രൊമോട്ടര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.