സഫലം 2021: ഓണ്‍ലൈനില്‍ പരാതികള്‍ക്ക് പരിഹാരം; ഉടുമ്പന്‍ചോല താലൂക്കില്‍ ലഭിച്ചത് 38 പരാതികള്‍

post

ഇടുക്കി: ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 'സഫലം 2021' വഴി  ഉടുമ്പന്‍ചോല  താലൂക്കില്‍ ലഭിച്ച 38 പരാതികളില്‍ 32 എണ്ണവും തീര്‍പ്പാക്കി. ഉടുമ്പന്‍ചോല  താലൂക്കിലും താലൂക്കിന് കീഴിലുള്ള പതിനെട്ടു  വില്ലേജ് ഓഫീസുകളിലുമായി 14 പരാതിക്കാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ  അദാലത്തില്‍ പങ്കെടുത്തു. അദാലത്തില്‍ പങ്കെടുക്കാതിരുന്നവര്‍ക്ക് പരാതിയിന്‍ മേല്‍ സ്വീകരിച്ച നടപടി ഓണ്‍ലൈനായി അറിയുവാന്‍ കഴിയും.

വില്ലേജ് ഓഫീസുകളെയും താലൂക്ക് ഓഫീസും കളക്ടറേറ്റും ബന്ധപ്പെടുത്തി വീഡിയോ കോണ്‍ഫറന്‍സായാണ് അദാലത്ത് നടത്തിയത്. ഐടി മിഷനാണ് വീഡിയോ കോണ്‍ഫറന്‍സിന്  സാങ്കേതിക സൗകര്യം ഒരുക്കിയത്.

റവന്യു വകുപ്പുമായി ബന്ധപ്പെട്ട് വസ്തു അതിര്‍ത്തി തര്‍ക്കം, പട്ടയപ്രശ്നം, സര്‍വ്വേ-റീസര്‍വ്വേ നടപടികളിലെ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതലായും പരാതികള്‍ ലഭിച്ചത്.  അദാലത്തില്‍  ജില്ലാ കളക്ടര്‍ക്കു വേണ്ടി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആന്റണി സ്‌കറിയ കളക്ട്റേറ്റിലും  ഉടുമ്പന്‍ചോല  താലൂക്ക് ഓഫീസില്‍ തഹസില്‍ദാര്‍ നിജു കുര്യന്‍ നും  അദാലത്തിന് നേതൃത്വം നല്‍കി.