അയ്യങ്കാളിയുടെ പ്രസക്തി വര്‍ധിച്ചു: മന്ത്രി വി എസ് സുനില്‍കുമാര്‍

post

തൃശൂര്‍ :സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന അയ്യങ്കാളിയുടെ പ്രസക്തി വര്‍ത്തമാന കാലഘട്ടത്തില്‍ വര്‍ധിച്ചതായി  കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ . മുന്‍ എംപി സി.എന്‍ ജയദേവന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 26 ലക്ഷം രൂപ ചിലവഴിച്ച് അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ് വെളുത്തൂര്‍ പട്ടികജാതി കോളനിയില്‍ നിര്‍മ്മിച്ച അയ്യങ്കാളി സാംസ്‌ക്കാരിക നിലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുരളി പെരുനെല്ലി എം എല്‍ എ അധ്യക്ഷനായി. മുന്‍ എംപി സി.എന്‍ ജയദേവന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് എന്‍ സി സതീഷ്, ജനപ്രതിനിധികളായ കെ എല്‍ ജോസ്, ഷീബ മനോഹരന്‍, സിന്ധു സഹദേവന്‍, ടി അര്‍ അരവിന്ദാക്ഷന്‍, ശോഭ ഷാജി, സിജി മോഹന്‍ദാസ്, 13-ാം വാര്‍ഡ് കണ്‍വീനര്‍ കെ കെ മുകുന്ദന്‍, പഞ്ചായത്ത് സെക്രട്ടറി ടി സത്യന്‍, അസി.എകസിക്യൂട്ടീവ് എഞ്ചിനിയര്‍ ഗ്രേയ്സി ജോസഫ് എന്നിവര്‍ സംസാരിച്ചു.