ഇരിങ്ങാലക്കുട റോഡ് പുനരുദ്ധാരണം : നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 2.278 കോടി രൂപ വിനിയോഗിച്ച് നവീകരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ റോഡുകളുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു നിർവ്വഹിച്ചു.
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 7 ഗ്രാമ പഞ്ചായത്തുകളിലും നഗരസഭയിലുമായി വിവിധ കാരണങ്ങളാൽ തകർന്ന 30 റോഡുകൾക്കായി 8.39 കോടി രൂപയാണ് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്.
ഇരിങ്ങാലക്കുട നഗരസഭയിലെ പാർക്ക് വ്യൂ റോഡ് 45 ലക്ഷം, ഇരിങ്ങാലക്കുട ബ്ലോക്ക് സാന്ത്വന സദൻ ലിങ്ക് റോഡ് 31.3 ലക്ഷം, പേഷ്ക്കാർ റോഡ് 45 ലക്ഷം, തളിയക്കോണം സ്റ്റേഡിയം കിണർ റോഡ് 36.4 ലക്ഷം, വായനശാല കലി റോഡ് പൊറത്തൂർ അമ്പലം വരെ 42.1 ലക്ഷം, പറക്കുളം റോഡ് ഗാന്ധിഗ്രാം ഗ്രൗണ്ട് റോഡ് 28 ലക്ഷം എന്നീ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിൻ്റെ നിർമ്മാണോദ്ഘാടനമാണ് നിർവ്വഹിച്ചത്.