അക്ഷരവെളിച്ചവുമായി താമരവെള്ളച്ചാലിൽ ആരണ്യകം ശിശുക്ഷേമം ട്രൈബൽ ഗ്രന്ഥശാല തുറന്നു
 
                                                
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ തൃശൂർ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ താമരവെള്ളച്ചാൽ പ്രദേശത്ത് ഒരുക്കിയ ആരണ്യകം ശിശുക്ഷേമം ട്രൈബൽ ഗ്രന്ഥശാലയുടെ ഉദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി. എൽ അരുൺ ഗോപി മുഖ്യാതിഥിയായി.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ട്രൈബൽ ഉന്നതിയിൽ ഒരു ഗ്രന്ഥശാല സ്ഥാപിക്കണം എന്ന നിർദ്ദേശത്തെ തുടർന്നാണ് തൃശ്ശൂർ ജില്ലയിൽ പാണഞ്ചേരി പഞ്ചായത്തിലെ 14 ആം വാർഡിൽ പെട്ട താമരവെള്ളച്ചാലിൽ 'ആരണ്യകം ശിശുക്ഷേമം ട്രൈബൽ ഗ്രന്ഥശാല' നിർമിച്ചത്.

ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റും പാണഞ്ചേരി ഗ്രാമപഞ്ചായത്തംഗം അജിത മോഹൻദാസ് സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി ഐ. ജി രാജേഷ് നന്ദിയും പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിഎക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. കെ പശുപതി മാസ്റ്റർ, ഊര് മൂപ്പൻ ടി. സി വാസു, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പി. കെ വിജയൻ, വൈസ് പ്രസിഡന്റ് ഡോ.പി. ഭാനുമതി, വിലങ്ങന്നൂർ കൈരളി വായനശാല സെക്രട്ടറി റോബിൻ, വെള്ളക്കാരിത്തറ വായനശാല സെക്രട്ടറി സുജാത തുടങ്ങിയവർ പങ്കെടുത്തു.










