ഒന്നിക്കാം ലഹരിക്കെതിരെ; ബോധവത്ക്കരണ സെമിനാറും ദേശഭക്തിഗാന മത്സര പുരസ്കാര വിതരണവും നടത്തി

post

എക്സൈസ് വിമുക്തി മിഷൻ കേരളപ്പിറവിയോടനുബന്ധിച്ച് "ഒന്നിക്കാം ലഹരിക്കെതിരെ" ബോധവത്ക്കരണ സെമിനാറും ദേശഭക്തിഗാന മത്സര പുരസ്കാര വിതരണവും സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്കാര വിതരണവും തൃശ്ശൂർ സബ് കളക്ടർ അഖിൽ വി. മേനോൻ നിർവഹിച്ചു. ജില്ലാതല ദേശഭക്തി ഗാനമാത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ച ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവൻ, തൃശ്ശൂർ സേക്രഡ് ഹാർട്ട് കോൺവെൻ്റ് സ്കൂൾ, ചാലക്കുടി കാർമൽ എച്ച്.എസ്.എസ് എന്നീ സ്കൂളുകളിലെ പ്രതിനിധികൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. സുഭാഷ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷനറും വിമുക്തി മാനേജറുമായ എ.ആർ. നിഗീഷ് ലഹരി വിരുദ്ധ സന്ദേശം നൽകി.വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ ഷഫീഖ് യൂസഫ് വിമുക്തി മിഷൻ്റെ വിവിധ പദ്ധതികാലേക്കുറിച്ച് വിശദീകരിച്ചു. ചാലക്കുടി ഗവ. താലൂക്ക് ഹോസ്പിറ്റൽ, സൈക്യാട്രിസ്റ്റ് ഡോ. പീറ്റർ ജോസഫ് "ലഹരി ഉപയോഗം ശാരീരിക മാനസിക പ്രശ്നങ്ങൾ" എന്ന വിഷയത്തിൽ അവതരണവും നടത്തി.

എക്സൈസ് വിമുക്തി റിസോഴ്സ് പേഴ്സൺ കെ.കെ. സതി, സിവിൽ സ്റ്റേഷൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.