തെരഞ്ഞെടുപ്പ് ചൂടില്‍ കോവിഡിനെ മറക്കരുത്; ജില്ലാ കലക്ടര്‍

post

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് ജില്ല കടക്കുമ്പോള്‍ കൊറോണ വ്യാപനം തടയുന്ന കാര്യത്തില്‍ മുന്‍കരുതല്‍  മറക്കരുതെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. കോവിഡ് പ്രതിരോധം അവലോകനം ചെയ്യാന്‍ കൂടിയ ഉന്നതതല ഓണ്‍ലൈന്‍ യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം പറഞ്ഞത്. സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ സേവനം അവസാനിച്ച സാഹചര്യത്തില്‍ താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണം മുറുകി വരുന്ന വേളയില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും മറ്റും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ നിര്‍ദേശിക്കണമെന്നും കലക്ടര്‍ അറിയിച്ചു.  എ ഡി എം പി.ആര്‍ ഗോപാലകൃഷ്ണന്‍, സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍ , ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോ, ഡി എം ഒ ആര്‍.ശ്രീലത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ്, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.