ബാലിക ദിനചാരണം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു
ജില്ലാ ശിശുക്ഷേമസമിതി സംഘടിപ്പിച്ച ബാലിക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ലിക് സ്‌കൂളിൽ സംസ്ഥാന നോളേജ് മിഷൻ ഡയറക്ടർ ഡോ.പി.എസ് ശ്രീകല നിർവഹിച്ചു.
ബാലികാ പ്രതിഭാ അവാർഡ് എ.എസ്. ഭവികാ ലക്ഷ്മി ഏറ്റുവാങ്ങി. സംസ്ഥാന റോൾ ബോൾ ദേശീയ ഗോൾഡ് മെഡൽ ജേതാവ് അക്ഷയയെ ആദരിച്ചു. 'ഞങ്ങൾ അഭിമാനം' സന്ദേശവുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബാലിക ദിനാചരണത്തിന്റെ ഭാഗമായി ക്യാമ്പയിനുകൾ സംഘടിപ്പിക്കും.
ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി.ഷൈൻദേവ് അധ്യക്ഷനായി. സ്‌കൂൾ ചെയർമാൻ ഡോ.ഡി. പൊന്നച്ചൻ, പ്രിൻസിപൽ മഞ്ജു, ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ. മനോജ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ഷീബാ ആന്റണി തുടങ്ങിയവർ സംസാരിച്ചു.









