തിരഞ്ഞെടുപ്പ്: കമ്മ്യൂണിക്കേഷന്‍ ഡയറക്ടറി പ്രകാശനം ചെയ്തു

post

ഇടുക്കി : തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറി പ്രകാശനം ചെയ്തു. ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്റെ സാന്നിധ്യത്തില്‍ ചേംബറില്‍ അസി. കളക്ടര്‍ സൂരജ് ഷാജി, ഡയറക്ടറി എ ഡി എം ആന്റണി സ്‌കറിയയ്ക്ക് കൈമാറി. ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ മുതല്‍ ഗ്രാമപഞ്ചായത്ത്തലത്തില്‍ വരെയുള്ള വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും, ജില്ലയിലെ തഹസീല്‍ദാര്‍മാരുടെയും  ക്രമസമാധാന പാലന വിഭാഗത്തിന്റെയും ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ ഉള്‍പ്പെടുന്ന ഡയറക്ടറിയാണ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കുമായി പ്രസിദ്ധീകരിച്ചത്.