രോഗമുക്തി 591, കോവിഡ് 341

post

കൊല്ലം : ജില്ലയില്‍ ഇന്നലെ(നവംബര്‍ 15) 591 പേര്‍ കോവിഡ് രോഗമുക്തരായി. 341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ ശക്തികുളങ്ങരയിലും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്തുകളില്‍ മൈനാഗപ്പള്ളി, വെളിയം, കുന്നത്തൂര്‍ ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ ഒരാളും സമ്പര്‍ക്കം വഴി 333 പേരും ഉറവിടം വ്യക്തമല്ലാത്ത അഞ്ചു പേരും രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഇന്നലെ  രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.  

കൊല്ലം കോര്‍പ്പറേഷനില്‍ 86 പേര്‍ക്കാണ് രോഗബാധ. ശക്തികുളങ്ങര 9, മുണ്ടയ്ക്കല്‍ ഈസ്റ്റ് 8, കാവനാട് 6, പള്ളിമുക്ക്, മങ്ങാട്, മുണ്ടയ്ക്കല്‍ വെസ്റ്റ് എന്നിവിടങ്ങളില്‍ അഞ്ചുവീതവും തിരുമുല്ലാവാരം 4, വാളത്തുംഗല്‍, കല്ലുംതാഴം,ചാത്തിനാംകുളം, തൃക്കടവൂര്‍, പുളിയത്ത്മുക്ക് പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി 9, പുനലൂര്‍ 8, കൊട്ടാരക്കര 8 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.

ഗ്രാമപഞ്ചായത്തുകളില്‍ മൈനാഗപ്പള്ളി 17, വെളിയം 12, കുന്നത്തൂര്‍ 10, തൃക്കോവില്‍വട്ടം, പവിത്രേശ്വരം ഭാഗങ്ങളില്‍ ഒന്‍പത് വീതവും വിളക്കുടി, മേലില, കൊറ്റങ്കര, മൈലം പ്രദേശങ്ങളില്‍ എട്ടുവീതവും എഴുകോണ്‍, പെരിനാട് എന്നിവിടങ്ങളില്‍ ഏഴുവീതവും നീണ്ടകര, പത്തനാപുരം പ്രദേശങ്ങളില്‍ ആറുവീതവും അലയമണ്‍, ഇട്ടിവ, ഇളമ്പള്ളൂര്‍, കരവാളൂര്‍, ചാത്തന്നൂര്‍, തലവൂര്‍, പന്മന എന്നിവിടങ്ങളില്‍ അഞ്ചുവീതവും പനയം, അഞ്ചല്‍, ഇടമുളയ്ക്കല്‍, ഏരൂര്‍, നെടുവത്തൂര്‍ ഭാഗങ്ങളില്‍ നാലുവീതവും ഉമ്മന്നൂര്‍, ചടയമംഗലം, പിറവന്തൂര്‍, പൂതക്കുളം, മയ്യനാട്, കുണ്ടറ  പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍. മറ്റ് സ്ഥലങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.