കോതമംഗലം ടൗണില്‍ ആധുനിക നിലവാരത്തില്‍ നവീകരിച്ച 9 ലിങ്ക് റോഡുകള്‍

post

കോതമംഗലം: കോതമംഗലം ടൗണില്‍ ആധുനിക നിലവാരത്തില്‍ നവീകരിച്ച 9 ലിങ്ക് റോഡുകള്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു.കോളേജ് ജംഗ്ഷന്‍ - തങ്കളം റോഡ്, രാജീവ് ഗാന്ധി റോഡ്, എ കെ ജി ഭവന്‍ റോഡ്, മുന്‍സിപ്പല്‍ ഓഫീസ് റോഡ്, മുന്‍സിപ്പല്‍ മാര്‍ക്കറ്റ് റോഡ്, കെ സി വി ജംഗ്ഷന്‍ - പോലീസ് സ്റ്റേഷന്‍ റോഡ്, ബേസില്‍ സ്‌കൂള്‍ ജംഗ്ഷന്‍ - റ്റി ബി കുന്ന് റോഡ്, ചെറിയപളളിത്താഴം - സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളി റോഡ്, സെന്റ് ജോര്‍ജ് സ്‌കൂള്‍ - കോഴിപ്പിള്ളി പാര്‍ക്ക് റോഡ് എന്നീ 9 റോഡുകളാണ് ആധുനിക നിലവാരത്തില്‍ നവീകരിച്ചത്.

2 കോടി 50 ലക്ഷം രൂപ മുടക്കിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.പി ഡബ്ല്യൂ ഡി ഏറ്റെടുത്തതിനു ശേഷം ആദ്യമായിട്ടാണ് ഈ റോഡുകള്‍ ബി എം ബി സി നിലവാരത്തില്‍ നവീകരിക്കുന്നത്.മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എ ജി ജോര്‍ജ് അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ കെ എ നൗഷാദ്, കെ വി തോമസ്,സിജു തോമസ്,ഹരി എന്‍ വൃന്ദാവന്‍,റ്റീന മാത്യൂ,ഭാനുമതി രാജു,പി ഡബ്ല്യൂഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റെജീന ബീവി,അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജീവ് എസ്,അസിസ്റ്റന്റ് എഞ്ചിനീയര്‍ മിനു മേരി തോമസ് എന്നിവര്‍ പങ്കെടുത്തു.