ഭവനരഹിതരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യം പൂവണിയുന്നു: ഡെപ്യൂട്ടി സ്പീക്കര്‍

post

തിരുവനന്തപുരം : കേരളത്തെ ഭവനരഹിതരില്ലാത്ത സംസ്ഥാനമാക്കുകയെന്ന ലക്ഷ്യമാണ് ലൈഫ് പദ്ധതിയിലൂടെ പൂവണിയുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി .  അര്‍ഹരായവരെ കണ്ടെത്തി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ആറ്റിങ്ങല്‍ നഗരസഭ നടത്തിയ പ്രവര്‍ത്തനം മറ്റ് തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങല്‍ നഗരസഭയിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് പദ്ധതിയിലൂടെ 247 വീടുകളാണ് ആറ്റിങ്ങല്‍ നഗരസഭയ്ക്ക് അനുവദിച്ചത്. ഇതില്‍ 183 എണ്ണം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവയുടെ നിര്‍മാണം ഈ മാസം പൂര്‍ത്തിയാക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ എം.പ്രദീപ് പറഞ്ഞു. പുതുതായി 65 വീടുകള്‍ കൂടി നഗരസഭയ്ക്ക് അനുവദിച്ചിട്ടുണ്ട്. ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എം.പ്രദീപ്  അധ്യക്ഷത വഹിച്ചു. നഗരസഭ അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു