അനധികൃതമത്സ്യവില്‍പനയ്ക്കെതിരെ നടപടിയുമായി നഗരസഭ

post

ഇടുക്കി : കട്ടപ്പന നെടുങ്കണ്ടംസംസ്ഥാന പാതയില്‍ പുളിയന്‍മലയില്‍ ഗതാഗത തടസവും, മലിനീകരണവും സൃഷ്ടിക്കുന്ന അനധികൃത മത്സ്യവ്യാപാരത്തിനെതിരെ കര്‍ശന നടപടികളുമായി കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം. മൂവാറ്റുപുഴ, പേഴയ്ക്കാപ്പള്ളി, തൊടുപുഴ, ഏറ്റുമാനൂര്‍, പായിപ്പാട് എന്നിവിടങ്ങളില്‍ നിന്ന് ദിവസേന ലോറികളില്‍ മത്സ്യംഎത്തിച്ച് പുളിയന്‍മല- നെടുങ്കണ്ടംറോഡില്‍ പുലര്‍ച്ചെ 5 മണിമുതല്‍ ചെറുകിട വ്യാപാരികള്‍ക്ക് മൊത്തവ്യാപാരികള്‍മത്സ്യംഎത്തിച്ചു നല്‍കിയിരുന്നു. ഇവിടെമലിനീകരണവും, ഗതാഗതതടസവും പതിവായതോടെയാണ് നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി നടപടികള്‍കര്‍ശനമാക്കിയത്.

മൊത്തവ്യാപാരികളില്‍ നിന്ന്മത്സ്യംവാങ്ങുന്ന ചില്ലറവ്യാപാരികള്‍മത്സ്യം പൊതുവഴിയിലിട്ട് പങ്കിട്ടെടുക്കുകയാണ്ചെയ്തു വന്നിരുന്നത്. കന്നുകാലികളുടെയും, നായഉള്‍പ്പെടെയുള്ള ജന്തുക്കളുടെ വിസര്‍ജ്യങ്ങള്‍ മൂലവും, പൊടി, മറ്റു മാലിന്യങ്ങള്‍എന്നിവമൂലവുംമലിനപ്പെടുവാന്‍ സാധ്യതയുള്ള ടാറിംഗ്റോഡില്‍ കുടഞ്ഞിട്ട്മത്സ്യം പങ്കിട്ടെടുക്കുന്നത്മത്സ്യംമലിനപ്പെടുന്നതിന് ഇടയാക്കുന്നു. കൂടാതെഏലത്തോട്ടങ്ങളില്‍ നിന്നുള്ളകീടനാശിനികള്‍വര്‍ഷകാലത്ത്റോഡിലേയ്ക്ക്എത്തിച്ചേരുവാനുള്ള സാദ്ധ്യതയും വളരെയേറെയാണ്.

നിയമാനുസൃത ലൈസന്‍സില്ലാതെ അനധികൃതമായിഇവിടെ നടക്കുന്ന മത്സ്യവ്യാപാരത്തിനെത്തുന്ന വാഹനങ്ങളില്‍ നിന്നുള്ളമലിനജലം നിരത്തില്‍ ഒഴുകി പ്രദേശമാകെദുര്‍ഗന്ധംവമിക്കുന്നതും, മത്സ്യം പായ്ക്കിംഗിന് ഉപയോഗിക്കുന്ന കവറുകള്‍, തെര്‍മ്മോക്കോള്‍ തുടങ്ങിയവ പൊതു നിരത്തില്‍ നിക്ഷേപിക്കുന്നതും പതിവായതോടെയാണ് നടപടികള്‍കര്‍ശനമാക്കിയാത്.

പുലര്‍ച്ചെയോടുകൂടി ഇവിടെയെത്തുന്ന ചില്ലറവ്യാപാരകളുടെയും, മൊത്ത വ്യാപാരികളുടെയും വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക്ചെയ്യുന്നതുമൂലംസ്ഥലത്ത് അപകട സാധ്യതയും, ഗതാഗതകുരുക്കും പതിവായിരുന്നു. നെടുങ്കണ്ടം, തൂക്കുപാലം, മുണ്ടിയെരുമ, ബാലഗ്രാം, കല്ലാര്‍, ചേമ്പളം, എഴുകുംവയല്‍, വണ്ടന്‍മേട്, പുറ്റടി, അന്യാര്‍തൊളു, ചേറ്റുകുഴി, ആമയാര്‍തുടങ്ങിയസ്ഥലങ്ങളിലെചില്ലറവ്യാപാരികളാണ്ഇവിടെ നിന്നുംമത്സ്യംശേഖരിക്കുന്നത്. കൂടാതെകോവിഡ് പ്രോട്ടോക്കോള്‍ലംഘനവും ശ്രദ്ധയില്‍പെട്ടിരുന്നു.

പൊതു നിരത്തിലെമത്സ്യവ്യാപാരത്തിനെതിരെകര്‍ശന താക്കീത് നല്‍കി. കുറ്റക്കാര്‍ക്കെതിരെ പിഴയീടാക്കുവാനും നഗരസഭ തീരുമാനിച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ആറ്റ്ലി പി.ജോണ്‍, ജൂനിയര്‍ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജുവാന്‍ ഡി മേരി, വിനേഷ്ജേക്കബ്ബ്, ബിബിന്‍ തോമസ്എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.