പട്ടയ ഓഫീസുകളില്‍ സര്‍വെയര്‍മാര്‍ ഹെല്‍പ്പര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യു നവംബര്‍ 3ന്
ഇടുക്കി ജില്ലയിലെ വിവിധ പട്ടയ ഓഫീസുകള്‍ മുഖാന്തിരമുള്ള പട്ടയ സര്‍വെ ജോലികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനായി ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക സര്‍വെയര്‍മാരെയും, ഹെല്‍പ്പര്‍/ചെയിന്‍മാന്‍മാരെയും നിയമിക്കുന്നു. ഇതിനായി നവംബര്‍ 3ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാക്ക്-ഇന്‍- ഇന്റര്‍വ്യൂ നടക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ (സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ ഉള്‍പ്പെടെ) യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി 3ന് രാവിലെ 10.30ന് കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിനായി ഹാജരാകണം.










