ഭിന്നശേഷി നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു

post

ജില്ലാതല ഉദ്ഘാടനം കെ.യു.ജനീഷ്‌കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു

പത്തനംതിട്ട : പൊതുവിദ്യാഭ്യാസ സംവിധാനം ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികളെ കണ്ടെത്തുന്നതിനും പഠനപിന്തുണ നല്‍കുന്നതിനുമായി മെഡിക്കല്‍ ക്യാമ്പുകള്‍ സമഗ്രശിക്ഷാ കേരള ആരംഭിച്ചു. ചലനപരമിതി (130), ശ്രവണപരമിതി (60), ബുദ്ധിപരമായ പിന്നോക്കാവസ്ഥ (256), പഠനവൈകല്യം (140) എന്നിങ്ങനെ 582 കുട്ടികളെയാണ് ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നത്. 11 ബി.ആര്‍.സികളില്‍ വിവിധ ദിവസങ്ങളില്‍  വ്യത്യസ്ത സമയങ്ങളിലാണ് നിര്‍ണയം നടക്കുക. ക്യാമ്പില്‍ പരിമിതി നിശ്ചയിക്കപ്പെടുന്ന കുട്ടികള്‍ക്ക് ഗേള്‍സ് സ്റ്റൈപ്പന്റ്, കുട്ടിക്കും രക്ഷിതാവിനുമുള്ള യാത്രാബത്ത, വായിക്കാന്‍ സഹായിക്കുന്നവര്‍ക്കു നല്‍കുന്ന പ്രതിഫലം, പരമിതി മറികടക്കാനുള്ള വിവിധ ഉപകരണങ്ങള്‍, തെറാപ്പി സേവനം, ഓട്ടിസം സെന്ററിന്റെ സേവനം എന്നിവ ലഭ്യമാക്കും. മെഡിക്കല്‍ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ.കെ.യു.ജനീഷ്‌കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര് പി.കെ അധ്യക്ഷത വഹിച്ചു. പ്രമാടം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ലിസി ജയിംസ്, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ മിനി വിനോദ്, കോന്നി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ആനി സാബു, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ്.എസ്, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.വി.അനില്‍, പ്രോഗ്രാം ഓഫീസര്‍ ജയലക്ഷ്മി എ.പി, ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഷൈലജ കുമാരി, ലേഖ.എസ് എന്നിവര്‍ പങ്കെടുത്തു.