കോര്‍പ്പറേഷന്‍ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഇന്ന് (16 ഒക്ടോബര്‍)

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് (ഒക്ടോബര്‍ 16) തിരുവനന്തപുരം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നറുക്കെടുപ്പ് രാവിലെ 10നും കൊല്ലം കോര്‍പ്പറേഷനിലേത് 11.30നുമാകും നടക്കുക. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും ക്രമീകരണങ്ങള്‍.
സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുളള നറുക്കെടുപ്പ് ഈ മാസം ആറിനാണ് നിശ്ചയിച്ചിരുന്നത്. നറുക്കെടുപ്പിന് അധികാരപ്പെടുത്തിയ നഗരകാര്യ ഡയറക്ടര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചതിനാലാണ് നറുക്കെടുപ്പ് 16ലേക്ക് മാറ്റി വയ്ക്കേണ്ടി വന്നത്. ഓരോ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമുളള സംവരണ വാര്‍ഡുകളാണ് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നത്. സംവരണ വാര്‍ഡുകളുടെ എണ്ണം സര്‍ക്കാര്‍ നിശ്ചയിച്ച് വിജ്ഞാപനം ചെയ്തിട്ടുണ്ട്.