സുഭിക്ഷ കേരളം പദ്ധതി; കടയ്ക്കലില്‍ ബയോ ഫ്ലോക്ക് മത്സ്യകൃഷിക്ക് തുടക്കമായി

post

കൊല്ലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ ബയോഫ്ളോക്ക് മത്സ്യകൃഷിക്ക് തുടക്കമായി. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ആര്‍ എസ് ബിജു നിര്‍വഹിച്ചു. ബയോ ഫ്ലോക്ക് മത്സ്യകൃഷിയിലൂടെ കര്‍ഷകര്‍ക്ക് മികച്ച  വരുമാനം ലഭ്യമാകുന്നതിനൊപ്പം  മത്സ്യോത്പാദന മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ പഞ്ചായത്തിന് സാധിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

ബയോ ഫ്ലോക്ക് മത്സ്യകൃഷിക്കായി 13 കുടുംബങ്ങളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.  ഒരു കുടുംബത്തിന് 36,000 രൂപയാണ് പഞ്ചായത്തില്‍ നിന്നും നല്‍കുന്ന സബ്സിഡി.  കൂടാതെ ഫിഷറീസ് വകുപ്പില്‍ നിന്നും 12,000 രൂപ സബ്സിഡിയും ലഭ്യമാകും. പടുതാക്കുളം മത്സ്യകൃഷിക്കായി 15 കുടുംബങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. പഞ്ചായത്ത് വക 36,000 രൂപയും ഫിഷറീസ് വകുപ്പില്‍ നിന്നും 12,000 രൂപയുമാണ് സബ്സിഡി.

മാറ്റിടംപാറ വാര്‍ഡില്‍ നടന്ന ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാജഹാന്‍,  ശ്യാമള സോമരാജന്‍,  അഡ്വ അശോക് ആര്‍ നായര്‍,  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനുമോള്‍, സുജീഷ് ലാല്‍,  അനീഷ്,  ശ്രീജ,  സിന്ധു, സുജ, അജിത, മര്‍ഫി തുടങ്ങിയവര്‍ പങ്കെടുത്തു.