അയിരം കടന്ന് രോഗബാധിതരും, രോഗമുക്തരും

post

കൊല്ലം : ജില്ലയില്‍ ഇന്നലെ(ഒക്ടോബര്‍ 10) ആദ്യമായി രോഗബാധിതരും അതോടൊപ്പം രോഗമുക്തരും കണക്കില്‍ ആയിരം കടന്നു. 1107 പേര്‍ രോഗബാധിതരായപ്പോള്‍ 1022 പേര്‍ രോഗമുക്തി നേടി. രോഗബാധിതര്‍ 1000 കടക്കുന്നത് ആദ്യമാണ്. ഒക്ടോബര്‍ ഒന്‍പതിന് 1384 പേര്‍ രോഗമുക്തി നേടിയിരുന്നു. ഒക്ടോബര്‍ രണ്ടിന് 892 പേര്‍ രോഗബാധിതര്‍ ആയതായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന നിരക്ക്.

ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ ഒന്‍പത് പേര്‍ക്കും സമ്പര്‍ക്കം വഴി 1083 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത അഞ്ചു പേര്‍ക്കും 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.  കൊല്ലം കോര്‍പ്പറേഷനില്‍ ഇരവിപുരം, പള്ളിത്തോട്ടം, തൃക്കടവൂര്‍, തങ്കശ്ശേരി, ശക്തികുളങ്ങര, കാവനാട്, തിരുമുല്ലാവാരം, മതിലില്‍, മുണ്ടയ്ക്കല്‍, അയത്തില്‍, ഡിപ്പോ പുരയിടം, കടപ്പാക്കട, കടവൂര്‍ പ്രദേശങ്ങളിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്.

കൊല്ലം കോര്‍പ്പറേഷനില്‍ 349 രോഗബാധിതരാണുള്ളത്. ഇരവിപുരം-40, പള്ളിത്തോട്ടം-21, തൃക്കടവൂര്‍, തങ്കശ്ശേരി എന്നിവിടങ്ങളില്‍ 18 വീതവും ശക്തികുളങ്ങര-17, കാവനാട്-14, തിരുമുല്ലാവാരം, മതിലില്‍, മുണ്ടയ്ക്കല്‍ ഭാഗങ്ങളില്‍ 12 വീതവും അയത്തില്‍, ഡിപ്പോ പുരയിടം പ്രദേശങ്ങളില്‍ ഒന്‍പത് വീതവും കടപ്പാക്കട, കടവൂര്‍ എന്നിവിടങ്ങളില്‍ എട്ടുവീതവും വടക്കേവിള, വാടി, ആശ്രാമം ഭാഗങ്ങളില്‍ ഏഴുവീതവും അഞ്ചാലുംമൂട്, ഉളിയിക്കോവില്‍, തെക്കേവിള, തേവള്ളി പ്രദേശങ്ങളില്‍ ആറുവീതവും അഞ്ചുകല്ലുംമൂട്, കരിക്കോട്, ജോനകപ്പുറം, പാലത്തറ, മരുത്തടി, മൂതാക്കര എന്നിവിടങ്ങളില്‍ അഞ്ചുവീതവും കുരീപ്പുഴ, കൈക്കുളങ്ങര, മങ്ങാട് പ്രദേശങ്ങളില്‍ നാലുവീതവും കന്റോണ്‍മെന്റ്, പള്ളിമുക്ക്, പുന്തലത്താഴം, വടക്കുംഭാഗം, ശാന്തിനഗര്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ നീണ്ടകര, കുലശേഖരപുരം, ആലപ്പാട്, തെക്കുംഭാഗം, വിളക്കുടി, കടയ്ക്കല്‍, തൃക്കോവില്‍വട്ടം, കുളക്കട, ആദിച്ചനല്ലൂര്‍, ചവറ, അഞ്ചല്‍, ശൂരനാട് നോര്‍ത്ത്, പത്തനാപുരം, മയ്യനാട്, തേവലക്കര, കൊറ്റങ്കര, കുളത്തൂപ്പുഴ, പേരയം, പെരിനാട്, ശൂരനാട് സൗത്ത്, വെസ്റ്റ് കല്ലട, ശാസ്താംകോട്ട, ചിതറ ഭാഗങ്ങളിലാണ് കൂടുതല്‍ രോഗികളുള്ളത്.

മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-22, കരുനാഗപ്പള്ളി-20, പുനലൂര്‍-19, കൊട്ടാരക്കര-13 എന്നിങ്ങനെയാണ് രോഗബാധിതര്‍.

ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ നീണ്ടകര-78, കുലശേഖരപുരം-57, ആലപ്പാട്-40, തെക്കുംഭാഗം-35, വിളക്കുടി-26, കടയ്ക്കല്‍-24, തൃക്കോവില്‍വട്ടം, കുളക്കട എന്നിവിടങ്ങളില്‍ 18 വീതവും ആദിച്ചനല്ലൂര്‍, ചവറ ഭാഗങ്ങളില്‍ 17 വീതവും അഞ്ചല്‍-15, ശൂരനാട് നോര്‍ത്ത്, പത്തനാപുരം ഭാഗങ്ങളില്‍ 14 വീതവും മയ്യനാട്, തേവലക്കര, കൊറ്റങ്കര, കുളത്തൂപ്പുഴ പ്രദേശങ്ങളില്‍ 13 വീതവും പേരയം, പെരിനാട്, ശൂരനാട് സൗത്ത് ഭാഗങ്ങളില്‍ 12 വീതവും വെസ്റ്റ് കല്ലട-10, ശാസ്താംകോട്ട, ചിതറ പ്രദേശങ്ങളില്‍ ഒന്‍പത് വീതവും പവിത്രേശ്വരം, പ•ന, തൊടിയൂര്‍ എന്നിവിടങ്ങളില്‍ എട്ടു വീതവും ഓച്ചറ-7, ഏരൂര്‍, കുമ്മിള്‍, നെടുവത്തൂര്‍, നെടുമ്പന, തെ•ല ഭാഗങ്ങളില്‍ ആറു വീതവും ഇടമുളയ്ക്കല്‍, ഇളമ്പള്ളൂര്‍, ഈസ്റ്റ് കല്ലട, കുന്നത്തൂര്‍, വെട്ടിക്കവല, ക്ലാപ്പന പ്രദേശങ്ങളില്‍ അഞ്ചു വീതവും അലയമണ്‍, ഉമ്മന്നൂര്‍, കുണ്ടറ, കരവാളൂര്‍, വെളിയം, വെളിനല്ലൂര്‍, മൈലം, പോരുവഴി, പൂയപ്പള്ളി, തൃക്കരുവ, ചടയമംഗലം എന്നിവിടങ്ങളില്‍ നാലുവീതവും ഇട്ടിവ, മണ്‍ട്രോതുരുത്ത് ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്.

കൊല്ലം സ്വദേശി വിജയന്‍(76), അഞ്ചല്‍ സ്വദേശി ജോര്‍ജ്കുട്ടി(53) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.