മാലിന്യ നിര്‍മാര്‍ജനം നാടിന്റെയാകെ പ്രാഥമിക ചുമതല: മുഖ്യമന്ത്രി

post

ഗ്രാമപഞ്ചായത്ത്-53, ബ്ലോക്ക്-4, മുനിസിപ്പാലിറ്റി-4, കോര്‍പ്പറേഷന്‍-1

കൊല്ലം : മാലിന്യ നിര്‍മ്മാര്‍ജനം നാടിന്റെയാകെ പ്രാഥമിക ചുമതലയാണെന്നും ശുചിത്വ പദവി കൈവരിക്കുന്നതിന്  കാലതാമസം എടുത്തു എന്നുള്ളത്  തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഗൗരവത്തോടെ കാണേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളും നാലു മുനിസിപ്പാലിറ്റികളും നാലു ബ്ലോക്ക് പഞ്ചായത്തുകളും ഒരു കോര്‍പ്പറേഷനും ഉള്‍പ്പടെ 62 തദ്ദേശ സ്ഥാപനങ്ങളാണ് ശുചിത്വ പദവി നേടിയത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട  ചുമതലകളില്‍ ഒന്ന് ശുചിത്വ പരിപാലനമാണ്. വ്യക്തി ശുചിത്വത്തില്‍ തല്‍പരരായ മലയാളികള്‍ ജീവിക്കുന്ന പ്രദേശത്ത് മാലിന്യം കുന്നുകൂടുന്ന അവസ്ഥയാനുള്ളത്. ഒരു നാടിന്റെ വികസന സാംസ്‌കാരിക നിലവാരം  അളക്കുന്നത്തിലെ ഏറ്റവും പ്രധാന മാനദണ്ഡമായി ശുചിത്വത്തെ കാണണം. വികസനം കൈവരിച്ചിട്ടും മൂക്കുപൊത്തി നടക്കേണ്ടിവരുന്ന അവസ്ഥ വികസനത്തിനേല്‍ക്കുന്ന  തിരിച്ചടിയായിരിക്കും. മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനായി.

തഴവ, ക്ലാപ്പന, ഓച്ചിറ, തൊടിയൂര്‍, കുലശേഖരപുരം, ആലപ്പാട്, ശാസ്താംകോട്ട, ശൂരനാട് സൗത്ത്, കുന്നത്തൂര്‍, മൈനാഗപ്പള്ളി, വെസ്റ്റ് കല്ലട, പോരുവഴി, കുളത്തൂപ്പുഴ, തെ•ല, ആര്യങ്കാവ്, ചവറ, തേവലക്കര, നീണ്ടകര, തെക്കുംഭാഗം, പന്മന, പെരിനാട്, പേരയം, ഈസ്റ്റ് കല്ലട, കുണ്ടറ, തൃക്കരുവ, മണ്‍ട്രോതുരുത്ത്, നെടുവത്തൂര്‍, വെളിയം, കരീപ്ര, പൂതക്കുളം, ചിറക്കര, ചാത്തന്നൂര്‍, കല്ലുവാതുക്കല്‍, കുളക്കട, വെട്ടിക്കവല, മേലില, ഉമ്മന്നൂര്‍, മൈലം, പവിത്രേശ്വരം, ഇട്ടിവ, കടയ്ക്കല്‍, കുമ്മിള്‍, നിലമേല്‍, വെളിനല്ലൂര്‍, ചിതറ, തലവൂര്‍, പട്ടാഴി വടക്കേക്കര, പട്ടാഴി, മയ്യനാട്, ഇളംമ്പള്ളൂര്‍, നെടുമ്പന, തൃക്കോവില്‍വട്ടം, കൊറ്റങ്കര എന്നീ ഗ്രാമപഞ്ചായത്തുകളും മുഖത്തല, വെട്ടിക്കവല, ഓച്ചിറ, ചവറ എന്നീ ബ്ലോക്കുകളും കൊട്ടാരക്കര, പുനലൂര്‍, പരവൂര്‍, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റികളും കൊല്ലം കോര്‍പ്പറേഷനുമാണ് ശുചിത്വ പദവി നേടിയ തദ്ദേശ സ്ഥാപനങ്ങള്‍.