കൊവിഡ്: ജില്ലയില്‍ 489 പേര്‍ക്കു കൂടി രോഗമുക്തി

post

കണ്ണൂര്‍:  കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 489 പേര്‍ കൂടി ഇന്നലെ (ഒക്ടോബര്‍ 09) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 9957 ആയി.

ഹോം ഐസോലേഷനില്‍ നിന്ന് 360 പേരും  അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 36 പേരും പേരും കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് 22 പേരും  സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്ന് 16 പേരും സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് 11 പേരുമാണ് രോഗമുക്തരായത്. എകെജി ഹോസ്പിറ്റല്‍, എംഐടി ഡിസിടിസി  എന്നിവിടങ്ങളില്‍ നിന്ന് ഏഴ് പേര്‍ വീതവും ധനലക്ഷ്മി ഹോസ്പിറ്റല്‍, ഓള്‍ഡേജ് ഹോം എന്നിവിടങ്ങളില്‍ നിന്ന് നാല് പേര്‍ വീതവും എലൈറ്റ് റസിഡന്‍സി, തലശേരി ജനറല്‍ ആശുപത്രി, എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും രോഗമുക്ത നേടി. മുണ്ടയാട് സിഎഫ്എല്‍ടിസി, ജിം കെയര്‍, നെട്ടൂര്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും പണിയന്‍പാറ ഗേള്‍സ് ഹോസ്റ്റല്‍, അങ്കമാലി ഫ്‌ളാറ്റ്, എസ്എംഡിപി ചെറുകുന്ന്, ഡീപോള്‍ സെന്റര്‍ തലശേരി, കണ്ണൂര്‍ ജില്ലാ ആശുപത്രി, ഹാജി ക്വാട്ടേഴ്‌സ് പുത്തൂര്‍കുന്ന്, ഹോട്ടല്‍ സ്‌കൈ പാലസ്, ഐഎന്‍എ ഏഴിമല, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്, മിംസ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.