കോവിഡ് 633 പേര്‍ക്ക്, രോഗമുക്തി 213

post

കൊല്ലം : ജില്ലയില്‍ ഇന്നലെ(സെപ്തംബര്‍ 01) 633 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ അഞ്ചു പേര്‍ക്കും സമ്പര്‍ക്കം വഴി 620 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഏഴു പേര്‍ക്കും ഒരു ആരോഗ്യപ്രവത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ കാവനാട്, ശക്തികുളങ്ങര, പള്ളിത്തോട്ടം, വാടി, തേവള്ളി, ഇരവിപുരം, തിരുമുല്ലാവാരം, മരുത്തടി പ്രദേശങ്ങളിലാണ് രോധബാധ കൂടുതല്‍. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ നീണ്ടകര, ചവറ, തൃക്കോവില്‍വട്ടം, മയ്യനാട്, പന്മന, തെന്മല, ശാസ്താംകോട്ട, കുലശേഖരപുരം, വിളക്കുടി ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ പരവൂരിലാണ് കൂടുതല്‍ രോഗബാധിതര്‍.

കൊല്ലം കോര്‍പ്പറേഷനില്‍ 249 പേര്‍ക്കാണ് രോഗബാധ. കാവനാട്-39, ശക്തികുളങ്ങര-27, പള്ളിത്തോട്ടം-17, വാടി-16, തേവള്ളി-11, ഇരവിപുരം-10, തിരുമുല്ലാവാരം-9, മരുത്തടി-8, മൂതാക്കര, തങ്കശ്ശേരി, ആശ്രാമം എന്നിവിടങ്ങളില്‍ ഏഴു വീതവും, വടക്കേവിള, മുണ്ടയ്ക്കല്‍, കരിക്കോട്, പട്ടത്താനം എന്നിവിടങ്ങളില്‍ ആറു വീതവും, രാമന്‍കുളങ്ങര, തട്ടാമല ഭാഗങ്ങളില്‍ അഞ്ചുവീതവും അയത്തില്‍, പോളയത്തോട് എന്നിവിടങ്ങളില്‍ നാലുവീതവും മങ്ങാട്, പോര്‍ട്ട് ഷാലോം നഗര്‍, പള്ളിമുക്ക്, കിളികൊല്ലൂര്‍, കല്ലുംതാഴം, കടവൂര്‍ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗികള്‍.

നീണ്ടകര-38, ചവറ-35, തൃക്കോവില്‍വട്ടം-27, മയ്യനാട്-21, പ•ന-19, തെ•ല-16, ശാസ്താംകോട്ട-12, കുലശേഖരപുരം-11, വിളക്കുടി-9, ആദിച്ചനല്ലൂര്‍, പൂയപ്പള്ളി എന്നിവിടങ്ങളില്‍ എട്ടുവീതവും കുണ്ടറ, തഴവ ഭാഗങ്ങളില്‍ എഴുവീതവും എഴുകോണ്‍, പേരയം, വെളിനല്ലൂര്‍, പത്തനാപുരം എന്നിവിടങ്ങളില്‍ ആറുവീതവും ഉമ്മന്നൂര്‍, കരീപ്ര, തലവൂര്‍, നിലമേല്‍ ഭാഗങ്ങളില്‍ അഞ്ചുവീതവും കരവാളൂര്‍, ചാത്തന്നൂര്‍, നെടുമ്പന, പിറവന്തൂര്‍, വെളിയം, ശൂരനാട്, പൂതക്കുളം എന്നിവിടങ്ങളില്‍ നാലുവീതവും കല്ലുവാതുക്കല്‍, കുന്നത്തൂര്‍, ചിറക്കര, നെടുവത്തൂര്‍, പനയം, പെരിനാട്, പട്ടാഴി ഭാഗങ്ങളില്‍ മൂന്നു വീതം രോഗികളാണ് ഗ്രാമപഞ്ചായത്തുതലങ്ങളിലുള്ളത്.

പരവൂര്‍-14, കരുനാഗപ്പള്ളി-8, കൊട്ടാരക്കര-5 എന്നിങ്ങനെയാണ് മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ രോഗബാധിതരുടെ കണക്കുകള്‍. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ്. ജില്ലയില്‍ ഇന്നലെ 213 പേര്‍  രോഗമുക്തി നേടി.

കൊല്ലം കുരീപ്പുഴ  സ്വദേശിനി തങ്കമ്മ(67),  പരവൂര്‍ സ്വദേശി മോഹനന്‍(62), കരുനാഗപ്പള്ളി സ്വദേശി സലീം(55) എന്നിവരുടെ  മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു