ജില്ലയില്‍ 321 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ഇന്നലെ ജില്ലയില്‍ 321 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 299 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 11 പേര്‍ക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 163 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ. വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4,412 പേര്
വീടുകളില്‍ 3,179 പേരും സ്ഥാപനങ്ങളില്‍ 1,233 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4,412 പരാണ്. പുതിയതായി 370 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2,810 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 417 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 291 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 459 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 130 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
10,787 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 731 പേര് വിദേശത്ത് നിന്നെത്തിയവരും 559 പേര് ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 9,497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 7,940 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 84 ആയി. നിലവില്‍ 2,763 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ വീടുകളില്‍ 1,397 പേരാണ് ചികിത്സയിലുള്ളത്.