എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങളില്‍ മുഖ്യമന്ത്രി
മുഖ്യമന്ത്രി വി ഡി സതീശൻ കാസറഗോഡ് ഗവ ഗസ്റ്റ് ഹൗസിൽ എൻഡോസൾഫാൻ ദുരിത ബാധിതരുമായും സമരസമിതി പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തി. ഒരാഴ്ചയ്ക്കകം എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസ സെൽ പുന:സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ പ്രവൃത്തികള്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പൂര്‍ത്തീകരിക്കുമെന്നും കാസര്‍കോടിന് പ്രത്യേക പരിഗണന നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. കാസര്‍കോട് ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്നതിന് സാമ്പത്തിക പ്രതിസന്ധി തടസമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാലുവര്‍ഷമായി നിശ്ചലമായ റെമഡിയേഷന്‍ സെല്‍ പുനഃസംഘടിപ്പിച്ച് വീണ്ടും സജീവമാക്കുക, സൗജന്യ ചികിത്സയും മരുന്ന് വിതരണവും മുടങ്ങാതെ ലഭ്യമാക്കുക, പുനരധിവാസം യാഥാര്‍ത്ഥ്യമാക്കുക തുടങ്ങി നിരവധി പരാതികളാണ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഉന്നയിച്ചിരുന്നത്.









