രോഗ നിരക്ക് ഉയരുന്നു, ഇന്നലെ 690 രോഗികള്‍

post

കൊല്ലം : ജില്ലയില്‍ രോഗനിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. ഇന്നലെ(സെപ്തംബര്‍ 27) 690 പേര്‍ക്ക് രോഗബാധ ഉണ്ടായി. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലാണ് ഏറ്റവും അധികം രോഗികള്‍. ആലപ്പാട്, പെരിനാട്, ശൂരനാട്, തൃക്കരുവ, പന്മന, തഴവ പ്രദേശങ്ങളിലും രോഗബാധ കൂടുതലാണ്. നഗരസഭാ പരിധിയില്‍  പുതുവല്‍പുരയിടം, പുന്തലത്താഴം എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗികള്‍

കൊല്ലം കോര്‍പ്പറേഷനില്‍ 209 പേര്‍ക്ക് രോഗബാധയുണ്ടായി. പുതുവല്‍ പുരയിടം39, പുന്തലത്താഴം17,  ശക്തികുളങ്ങര,  തിരുമുല്ലവാരം എന്നിവിടങ്ങളില്‍ 15 വീതവും ആശ്രാമം8, കടപ്പാക്കട7, അയത്തില്‍, പള്ളിത്തോട്ടം, പള്ളിമുക്ക് ഭാഗങ്ങളില്‍ ആറ് വീതവും മുണ്ടയ്ക്കല്‍, വടക്കേവിള എന്നിവിടങ്ങളില്‍ അഞ്ച് വീതവും ഇരവിപുരം, കാവനാട്, തങ്കശ്ശേരി, തെക്കേവിള, പുള്ളിക്കട, കൊല്ലം ഭാഗങ്ങളില്‍ നാല് വീതവും കരിക്കോട്, അഞ്ചുകല്ലും മൂട്, പഴയാറ്റിന്‍കുഴി, മതിലില്‍, തട്ടാമല എന്നിവിടങ്ങളില്‍ മൂന്ന് വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗികള്‍

ആലപ്പാട്60, പന്മന27, തഴവ26, പെരിനാട്25, തൃക്കരുവ20, ശൂരനാട്21  മൈനാഗപ്പള്ളി18, കരീപ്ര19, ചവറ16, വെളിനല്ലൂര്‍, കരുനാഗപ്പള്ളി ഭാഗങ്ങളില്‍ 11 വീതവും കൊട്ടാരക്കര, നീണ്ടകര, പുനലൂര്‍, അഞ്ചല്‍ എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും തെക്കുംഭാഗം, ശാസ്താംകോട്ട, കുന്നത്തൂര്‍ ഭാഗങ്ങളില്‍ എട്ട് വീതവും കൊറ്റങ്കര7, കുളത്തൂപ്പുഴ, കെ എസ് പുരം, മയ്യനാട്, മൈലം, പനയം, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ ആറ് വീതവും പേരയം, തേവലക്കര, എഴുകോണ്‍ ഭാഗങ്ങളില്‍ അഞ്ച് വീതവും തൃക്കോവില്‍വട്ടം, പത്തനാപുരം, പരവൂര്‍, പൂയപ്പള്ളി, കരവാളൂര്‍ എന്നിവിടങ്ങളില്‍ നാല് വീതവും പവിത്രേശ്വരം, ഇളമ്പള്ളൂര്‍, ഓച്ചിറ, തൊടിയൂര്‍, വിളക്കുടി, ചിറക്കര, ഭാഗങ്ങളില്‍ മൂന്ന് വീതവും രോഗികളുണ്ട്.

വിദേശത്ത് നിന്നും വന്ന രണ്ടു പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ 13 പേര്‍ക്കും സമ്പര്‍ക്കം വഴി 666 പേര്‍ക്കും ഒന്‍പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. 269 പേര്‍  രോഗമുക്തി നേടി.