ജില്ല പഞ്ചായത്ത് ധനസഹായ വിതരണം നടത്തി

post

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാറ്ററിംഗ് യൂണിറ്റ്, പേപ്പര്‍ ക്യാരി ബാഗ് നിര്‍മ്മാണ യൂണിറ്റ് എന്നിവ തുടങ്ങുന്നതിന് ഗ്രൂപ്പുകള്‍ക്ക് ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വഹിച്ചു. കാറ്ററിങ് യൂണിറ്റ് തുടങ്ങുന്നതിന് 13 ഗ്രൂപ്പുകള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം 39,00,000 രൂപയും, പേപ്പര്‍ ക്യാരി ബാഗ് നിര്‍മാണ യൂണിറ്റ് തുടങ്ങുന്നതിന് മൂന്ന് ഗ്രൂപ്പുകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം 6,00,000 രൂപയുമാണ് അനുവദിച്ചത്.

ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു വിനു, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുമ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. ആര്‍. ദേവദാസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.