പള്ളിപ്പുറത്തെ കുരിശടി-കായല്‍ റോഡ് പുനര്‍നിര്‍മ്മാണത്തിന് തുടക്കം

post

ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ കുരിശടി-കായല്‍ റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദലീമ ജോജോ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 

എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് 450 മീറ്റര്‍ നീളത്തിലാണ് റോഡ് നിര്‍മ്മിക്കുന്നത്. പള്ളിപ്പുറത്തെ തീരദേശ മേഖലയായ പതിനൊന്നാം വാര്‍ഡിലെ ജനങ്ങള്‍ക്ക് പഞ്ചായത്തിലൂടെ കടന്നു പോകുന്ന പ്രധാന പാതയായ അരൂക്കുറ്റി-ചേര്‍ത്തല റോഡിലേക്ക് എത്താനുള്ള പ്രധാന യാത്ര മാര്‍ഗമാണ് ഈ റോഡ്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ്, ഗ്രാമപഞ്ചായത്ത് അംഗം റെജിമോള്‍ സാബു, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. ഹരിക്കുട്ടന്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

alp