കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്തു
 
                                                കണ്ണൂര്‍ : കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ കൃഷി നാശം സംഭവിച്ച കുടുംബശ്രീ കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് സിഡിഎസിന്റെ നേതൃത്വത്തില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു. 20 ജെഎല്‍ജികള്‍ക്കാണ് 5000 രൂപയുടെ കാര്‍ഷിക ഉപകരണങ്ങളും വിത്തും ജൈവവളവും വിതരണം ചെയ്തത്.
കരനെല്ല്, പാഷന്‍ ഫ്രൂട്ട്, എള്ള്, ചെണ്ടുമല്ലി തുടങ്ങി വ്യത്യസ്ത കൃഷികള്‍ ചെയ്ത് വിജയം കൊയ്തവരാണ് തില്ലങ്കേരിയിലെ കുടുംബശ്രീ ഗ്രൂപ്പുകള്‍. പ്രളയത്തില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് ഏറെ ആശ്വാസമാകും ഈ പദ്ധതിയെന്ന് പ്രസിഡണ്ട് പി പി സുഭാഷ് പറഞ്ഞു. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു. സി ഡി എസ് ചെയര്‍ഴ്‌സണ്‍ കെ കെ ശ്രീദേവി അദ്ധ്യക്ഷയായി. അസിസ്റ്റന്റ് സെക്രട്ടറി പി കെ രമേശന്‍, എ ഷീന എന്നിവര്‍ പങ്കെടുത്തു.










