കാന നിര്‍മ്മിച്ച് വെള്ളക്കെട്ട് ഒഴിവാക്കി

post

തൃശൂര്‍ : കൊടുങ്ങല്ലൂര്‍ നഗരസഭയിലെ വാര്‍ഡ് 44ല്‍ തണ്ടാംകുളത്തിന് തെക്കുഭാഗത്ത് കാന നിര്‍മ്മിച്ച് പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കി. എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ വകയിരുത്തിയാണ് റോഡിനോട് ചേര്‍ന്ന് കാന നിര്‍മ്മാണം നടത്തി വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടത്. കഴിഞ്ഞ പ്രളയത്തില്‍ ഈ പ്രദേശവും ഇവിടത്തെ വീടുകളും വെള്ളക്കെട്ടിലായിരുന്നു. അഡ്വ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ഹണി പീതാംബരന്‍, വാര്‍ഡ് കൗണ്‍സിലര്‍ ശാലിനി വെങ്കിടേഷ്, എഞ്ചിനീയര്‍മാരായ സന്തോഷ്, സി എസ് പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.