അടൂരിന്റെ സർഗാത്മക ജീവിതം വീഡിയോ പരമ്പര പ്രകാശനം വെള്ളിയാഴ്ച്ച

post



തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണന്റെ സർഗാത്മകമായ  ജീവിതത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന വീഡിയോ പരമ്പര മന്ത്രി സജിചെറിയാൻ പ്രകാശനം ചെയ്യും. വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞു 3.30ന് ടാഗോർ തിയേറ്ററിലെ ഓപ്പൺ ഫോറം വേദിയിലാണ് വീഡിയോ പരമ്പര പ്രകാശനം ചെയ്യുന്നത്. അടൂർ ഗോപാലകൃഷ്ണൻ ,വീഡിയോയുടെ എഡിറ്ററും നിർമ്മാതാവുമായ വി കെ ചെറിയാൻ, മലയാളം സീരീസ് എഡിറ്റർ കെ എൻ ഷാജി എന്നിവരും ചടങ്ങിൽ പങ്കെടുക്കും