പോളിടെക്നിക് കോളേജിൽ ലക്ചറർ തസ്തികകളിൽ അഭിമുഖം

നെടുമങ്ങാട് പോളിടെക്നിക് കോളേജിൽ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലക്ചറർ തസ്തികകളിൽ നിയമനത്തിന് ജൂലൈ 18 രാവിലെ 10.30ന് അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. നെറ്റ്/ എം.ഫിൽ യോഗ്യതയുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.