ജില്ലയ്ക്ക് സ്വന്തമായി ഒരു തദ്ദേശ ഭാഷാപഠന കേന്ദ്രം

post

കൊല്ലം :  ജില്ലയ്ക്ക് സ്വന്തമായി ഇനിയൊരു തദ്ദേശ ഭാഷാപഠന കേന്ദ്രവും.  ജില്ലാപഞ്ചായത്ത് ആസ്ഥാനത്താണ് തുടങ്ങിയത്. തമിഴ് , ഹിന്ദി ഭാഷകളിലാണ് ആദ്യഘട്ട പരിശീലനം നല്‍കുന്നത്.  കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. തമിഴ് പഠിക്കുക എന്നാല്‍ ലോകത്തിലെ ഏറ്റവും സുന്ദരമായ ഭാഷ പഠിക്കുക എന്നാണ് അര്‍ത്ഥമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി എന്നും കവി പറഞ്ഞു.
വിവിധ ഭാഷകള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പഠിക്കുന്നതിന് ഇവിടം പ്രയോജനകരമാകും. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപയാണ് കേന്ദ്രത്തിനായി വിനിയോഗിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാമണി അധ്യക്ഷയായി.  വൈസ് പ്രസിഡന്റ് എസ വേണുഗോപാല്‍,   സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ആഷ ശശിധരന്‍, വി ജയപ്രകാശ്, ശ്രീലേഖ വേണുഗോപാല്‍, ഇ എസ്  രമാദേവി, മറ്റു സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍,  ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്,  ഫിനാന്‍സ് ഓഫീസര്‍ ബി. ഉണ്ണികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു