അരിയങ്ങാടി നായരങ്ങാടി റോഡ് നിര്‍മ്മാണ പുരോഗതി വിലയിരുത്തി

post

തൃശൂര്‍ : എം ഒ റോഡ് മുതല്‍ ആമ്പക്കാടന്‍  ജംഗ്ഷന്‍ വരെ നായരങ്ങാടി അരിയങ്ങാടി റോഡുകളുടെ നിര്‍മ്മാണ പുരോഗതി മേയര്‍ അജിത ജയരാജന്റെ നേതൃത്വത്തില്‍ വിലയിരുത്തി. അഞ്ചു കോടി ചിലവഴിച്ചാണ് റോഡുകളുടെ കോണ്‍ക്രീറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക. പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ വര്‍ഷങ്ങളായുണ്ടായിരുന്ന പൊതുജനങ്ങളുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകും. തൃശൂര്‍ നഗരത്തിന്റെ വ്യാപാര കേന്ദ്രങ്ങളില്‍  ഏറ്റവും പ്രധാനപ്പെട്ടവയാണ് അരിയങ്ങാടി നായരങ്ങാടി മാര്‍ക്കറ്റുകള്‍. ഏകദേശം 750 തൊഴിലാളികള്‍ വിവിധ മേഖലകളിലായി ഇവിടെ  ജോലിചെയ്യുന്നു. 250 വ്യാപാരസ്ഥാപനങ്ങളുള്ള ഇവിടെ ആയിരക്കണക്കിന് ജനങ്ങള്‍ ദിനംപ്രതി വന്നു പോകുന്നുണ്ട്. ഇതിന്റ ഭാഗമായി ദിനംപ്രതി ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളും ഇവിടെ വന്നു പോകുന്നുണ്ട്. 

ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി,  ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം എല്‍ റോസി, ഡി പി സി മെമ്പര്‍ വര്‍ഗീസ് കണ്ടംകുളത്തി,  കൗണ്‍സിലര്‍മാരായ സതീഷ്ചന്ദ്രന്‍, രാമദാസന്‍ എന്നിവര്‍ മേയറെ  അനുഗമിച്ചു.