പാരാ ലീഗൽ വോളന്റിയർ നിയമനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളിലും പാരാ ലീഗൽ വോളന്റിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദം/ബിരുദാനന്തര ബിരുദം/എം.എസ്.ഡബ്ല്യു/ മറ്റ് ഉന്നത വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലോ ബന്ധപ്പെട്ട താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുടെ താലൂക്ക് ആസ്ഥാനങ്ങളിലോ നവംബർ 10നകം സമർപ്പിക്കണം. ഫോൺ: 0471 2575013.








