സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്കൊപ്പം: ഗവ. ചീഫ് വിപ്പ് കെ രാജന്‍

post

തൃശൂര്‍ : ക്ഷീരകര്‍ഷകര്‍ക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും ബൃഹ്തയായ സഹായപദ്ധതികളാണ് സംസ്ഥാന നടപ്പാക്കുന്നതെന്ന് ഗവ. ചീഫ് വിപ്പ് കെ രാജന്‍ പറഞ്ഞു. കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജീവിതത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി നല്‍കുന്നതിന്റെ ജില്ല തല ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്19 മഹാമാരിക്ക് ശേഷം വലിയ ബാധ്യതകള്‍ ആണ് ക്ഷീര മേഖലയില്‍ ഉണ്ടായിരിക്കുന്നത്. അതിനാല്‍ ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിനായി ഒരു കൈത്താങ്ങ് എന്ന രീതിയില്‍ സബ്‌സിഡി നല്‍കികൊണ്ട് കാലിത്തീറ്റ വിതരണം ചെയ്യാമെന്ന് ക്ഷീര വികസന വകുപ്പ് തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലയില്‍ 10208 ക്ഷീര കര്‍ഷകര്‍ക്ക് 14960 ബാഗ് കാലിത്തീറ്റ 400രൂപ ധനസഹായത്തോടെ നല്‍കുന്നു. ആകെ 59.84 ലക്ഷം രൂപ ഇതിനായി ചിലവഴിക്കുന്നു. സംസ്ഥാനത്ത് മൊത്തം 181604 ക്ഷീര കര്‍ഷകര്‍ക്ക് 296262 ചാക്ക് കാലിത്തീറ്റ 400 രൂപ സബ്‌സിഡി നിരക്കില്‍ നല്‍കുന്നു. യോഗത്തില്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഐ എസ് ഉമദേവി, മാടക്കത്തറ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് വിനയന്‍, മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍,ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ റാഫി പോള്‍, ജനപ്രതിനിധികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.