അപ്രതീക്ഷിത അതിഥികളായി ഹൈക്കോടതി ജഡ്ജിയും ജില്ലാ കളക്ടറും; ആശാ ഭവനില്‍ ആഹ്‌ളാദം

കാക്കനാട്: ആശാഭവന്‍ അന്തേവാസികള്‍ക്ക് പുതുവത്സര സമ്മാനവുമായി കളക്ടറെത്തി. ജില്ലാ കളക്ടര്‍ എസ്. സുഹാസാണ് ആശാഭവനിലെ അന്തേവാസികള്‍ക്ക് പുതുവത്സര സമ്മാനവുമായെത്തിയത്. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയെത്തിയ കളക്ടറോടൊപ്പം വിശിഷ്ട അതിഥിയായി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനുമുണ്ടായി. ഇരു വരേയും ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.ജെ.ജോണ്‍ ജോഷി, മേട്രന്‍ സിമി ഗോപാലന്‍, സ്റ്റാഫ് നഴ്‌സുമാരായ ലക്ഷ്മി പ്രിയ, വിനീത എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അന്തേവാസികളുമായി സംസാരിച്ച ഇരുവരും അവരുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് അന്തേവാസികള്‍ക്ക് കളക്ടറുടെ വകയായുള്ള ഉച്ചയൂണ് വിളമ്പി നല്‍കി അവരോടൊപ്പം ഊണും കഴിച്ചാണ് മടങ്ങിയത്. കെയര്‍ടേക്കര്‍മാരായ സജീവ് ജനാര്‍ദ്ദനന്‍, അജയഘോഷ്, കിഷോര്‍ കുമാര്‍, അഖിലേഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ആശാഭവനില്‍ നിലവില്‍ 46 അന്തേവാസികളാണുള്ളത്.