മത്സ്യബന്ധന മേഖലകളില്‍ ജാഗ്രത ശക്തമാക്കണം : ജില്ലാ കലക്ടര്‍

post

കൊല്ലം:  ജില്ലയില്‍ മത്സ്യബന്ധനത്തിനും വിപണനത്തിനും ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനാല്‍ ജാഗ്രത ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് ജാഗ്രതയില്‍ കുറവ് വരരുത്. കൃത്യമായും ദിനംപ്രതി വിലയിരുത്തില്‍ ഉണ്ടാവണം. കലക്ട്രേറ്റില്‍ കൂടിയ ഉന്നതതല ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് നിര്‍ദേശം.

ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ താമസിക്കുന്ന ദിവസങ്ങളില്‍ മാത്രം വാടക നല്‍കിയാല്‍ മതിയെന്നും കലക്ടര്‍ അറിയിച്ചു.

പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷന്‍, മാര്‍ക്കറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള ക്ലോസ്ഡ് ക്ലസ്റ്റര്‍ ഗ്രൂപ്പ് സംവിധാനം വഴിയുള്ള നിയന്ത്രണങ്ങള്‍ നേരിട്ടു നിരീക്ഷിച്ച് ശക്തിപ്പെടുത്തണം. ഫലപ്രദമായി എല്ലായിടത്തും നടപ്പില്‍ വരുത്തുന്നതിനുള്ള ഏകോപനം വേണം. അയവില്ലാതെ തുടര്‍ന്ന ഇത്തരം നിയന്ത്രണങ്ങള്‍ ഫലം കണ്ടതായും കലക്ടര്‍ പറഞ്ഞു. താലൂക്ക് തലത്തില്‍ പ്രവര്‍ത്തനപുരോഗതി എല്ലാ ദിവസവും വിലയിരുത്താന്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് കലക്ടര്‍ ചുമതല നല്‍കി.

ഹാര്‍ബറുകളില്‍ നിരീക്ഷണം ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍ അറിയിച്ചു. ചടയമംഗലം, തെ•ല മേഖലകളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ അഭിപ്രായപ്പെട്ടു. ആഗസ്റ്റ് 18 ന് എ ആര്‍ ക്യാമ്പില്‍ രോഗപരിശോധന നടത്തുമെന്ന കാര്യം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു