പെട്ടിമുടി ദുരന്തം : ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി ; മരണം 55

post

ഇടുക്കി : പെട്ടിമുടിയില്‍  ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു ആകെ മരണം 55 ആയി. രാജമല പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്കുവേണ്ടി ആറാം ദിനം നടന്ന തിരച്ചില്‍ നിര്‍ത്തിവച്ചു. 3 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 55 ആയി.

ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍

1) സുമതി – 50 വയസ്സ് W/O ചെല്ലദുരൈ

2) നദിയ (പെണ്‍കുട്ടി ) 12 വയസ്സ് D/O കണ്ണന്‍

3) ലക്ഷ്മണശ്രീ (പെണ്‍കുട്ടി ) – 10 വയസ്സ് D/O ഭാരതിരാജ