ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മന്ത്രിമാരുടെ അഭിനന്ദനം

post

തിരുവനന്തപുരം; പുല്ലുവിള ശാന്തിഭവന്‍ വൃദ്ധസദനത്തിലെ അന്തേവാസികളെ വിദഗ്ധ ചികിത്സ നല്‍കി കോവിഡ് മുക്തരാക്കിയ ആരോഗ്യപ്രവര്‍ത്തകരെ  മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും  കെ.കെ ശൈലജ ടീച്ചറും അഭിനന്ദിച്ചു.  ആശുപത്രി സൂപ്രണ്ടിന്റെയും ഡെപ്യൂട്ടി സൂപ്രണ്ടിന്റെയും  നേതൃത്വത്തില്‍  നടന്ന   പരിചരണം  മാതൃകാപരമാണെന്ന് മന്ത്രിമാര്‍ പറഞ്ഞു.  കോവിഡ് മുക്തരായ ശാന്തി ഭവന്‍ അന്തേവാസികള്‍ക്കും മന്ത്രിമാര്‍  ആശംസകള്‍ നേര്‍ന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 27 അന്തേവാസികളില്‍ 25 പേര്‍ പൂര്‍ണമായും രോഗമുക്തി നേടി. രണ്ടു പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇവരോടൊപ്പം ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ട് കെയര്‍ടേക്കര്‍മാരും രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നേടിയവരില്‍ 80 വയസ്സിന് മുകളില്‍ പ്രായമുള്ള അഞ്ചുപേര്‍ ഉണ്ടായിരുന്നു.

 ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്രവ പരിശോധന ക്യാമ്പ് ശാന്തി ഭവന്‍ വൃദ്ധസദനത്തില്‍ സംഘിപ്പിച്ചിരുന്നു. പരിശോധനയില്‍ കോവിഡ് പോസിറ്റീവായ ഇവരെ ജൂലൈ 1നാണ് ജനറല്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ജില്ലയിലെ വൃദ്ധസദനങ്ങളില്‍ കോവി ഡ് രോഗം പടരാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുള്ളതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക കരുതല്‍ നല്‍കുന്നതിനായി പരിരക്ഷ എന്ന പേരില്‍(റിവേഴ്‌സ് ക്വാററൈന്‍) ബോധവത്കരണം ജില്ലയിലുടനീളം നടത്തുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.എസ്.ഷിനു അറിയിച്ചു.