ജില്ലയില്‍ 30 പേര്‍ക്ക് കൂടി കൊവിഡ്; 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

post

കണ്ണൂര്‍: ജില്ലയില്‍ 30 പേര്‍ക്ക് ഇന്നലെ (ആഗസ്ത് 11) രോഗം സ്ഥിരീകരിച്ചു. 21 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും നാലു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഡിഎസ്സി ഉദ്യാഗസ്ഥനും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് പോസിറ്റീവായ കേസുകളുടെ എണ്ണം 1774 ആയി. ഇവരില്‍ ഇന്നലെ ഡിസ്ചാര്‍ജായ 24 പേര്‍ ഉള്‍പ്പെടെ 1299 പേര്‍ രോഗമുക്തി നേടി. ഒന്‍പത് പേര്‍ മരണപ്പെട്ടു. ബാക്കി 466 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.

പുറമെ നിന്നെത്തിയവര്‍

ജൂലൈ 19ന് ദുബൈയില്‍ നിന്ന് ഫ്‌ളൈദുബൈ വിമാനത്തില്‍ കണ്ണൂരിലെത്തിയ തലശ്ശേരി സ്വദേശി 50കാരന്‍, മൈസൂരുവില്‍ നിന്ന് ജൂലൈ 30ന് എത്തിയ കുന്നോത്തുപറമ്പ് സ്വദേശികളായ 49കാരന്‍, 60കാരന്‍, ബെംഗളൂരുവില്‍ നിന്ന് ആഗസ്റ്റ് മൂന്നിന് എത്തിയ ചെമ്പിലോട് സ്വദേശി 38കാരന്‍, എട്ടിന് എത്തിയ ആറളം സ്വദേശി 40കാരന്‍ എന്നിവരാണ് പുറത്തുനിന്നെത്തിയവര്‍.

സമ്പര്‍ക്കം വഴി

കുറ്റിയാട്ടൂര്‍ സ്വദേശികളായ 34കാരി, ഒമ്പത് വയസ്സുകാരി, ഏഴോം സ്വദേശി 24കാരി, കാങ്കോല്‍ ആലപ്പടമ്പ സ്വദേശി നാല് വയസ്സുകാരന്‍, പെരളശ്ശേരി സ്വദേശി 73കാരന്‍, കടന്നപ്പള്ളി സ്വദേശി 28കാരന്‍, പരിയാരം സ്വദേശി 17കാരന്‍, അയ്യന്‍കുന്ന് സ്വദേശി 72കാരന്‍, കിണവക്കല്‍ സ്വദേശികളായ 17കാരന്‍, 40കാരി, 39കാരി, 15കാരന്‍, കോളയാട് സ്വദേശി 42കാരന്‍, ചിറ്റാരിപ്പറമ്പ സ്വദേശി 53കാരന്‍, പിണറായി സ്വദേശി 32കാരി, ചിറക്കല്‍ സ്വദേശികളായ 28കാരി, അഞ്ച് വയസ്സുകാരന്‍, പായം സ്വദേശികളായ 34കാരന്‍, 60കാരി, പാട്യം സ്വദേശി 49കാരി, അഴീക്കോട് സ്വദേശി 59കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ആരോഗ്യപ്രവര്‍ത്തകര്‍

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സ് കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 44കാരി, നഴ്‌സിംഗ് അസിസ്റ്റന്റ് പട്ടുവം സ്വദേശി 40കാരി, പാനൂര്‍ സിഎച്ച്‌സിയിലെ സ്റ്റാഫ് നഴ്‌സ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി 29കാരി എന്നിവരാണ് രോഗബാധ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍. കണ്ണൂര്‍ മിലിറ്ററി ആശുപത്രിയിലെ ആംബുലന്‍സ് അസിസ്റ്റന്റ് ആന്ധ്രപ്രദേശ് സ്വദേശി 27കാരനും രോഗബാധയുണ്ടായി.

നിരീക്ഷണത്തില്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 8731 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 81 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 116 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 17 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 10 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 9 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 152 പേരും ഹോം ഐസൊലേഷനില്‍ അഞ്ച് പേരും  വീടുകളില്‍ 8316 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

സാമ്പിള്‍ പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 38777 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 38024 എണ്ണത്തിന്റെ ഫലം വന്നു. 573 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.