പെരിങ്ങല്‍ക്കുത്തില്‍ ജലനിരപ്പ് കുറയുന്നു;ഒരു സ്ലൂയിസ് അടച്ചു

post

തൃശൂര്‍ : വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് കുറയുന്നു. ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് തിങ്കളാഴ്ച ഉച്ച 3.40ന് അടച്ചു. ഒരു സ്ലൂയിസ് വഴി ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നു. ക്രസ്റ്റ് ഗേറ്റുകള്‍ വഴി ജലം ഒഴുകുന്നില്ല. ഒരു തിങ്കളാഴ്ച വൈകീട്ട് നാലിന് 413.80 മീറ്ററാണ് പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 29.22 ശതമാനം മാത്രമാണ് ഡാമിലുള്ളത്. 424 മീറ്ററാണ് ഡാമിന്റെ ഫുള്‍ റിസര്‍വോയര്‍ ലെവല്‍.

തമിഴ്‌നാട് ഷോളയാര്‍ ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ ഞായറാഴ്ച രാത്രി 9.30ന് 0.30 അടി തുറന്ന് തിങ്കള്‍ പുലര്‍ച്ചെ രണ്ടിന് അടച്ചു. 1081.45 ക്യുസെക്‌സ് ജലമാണ് കേരള ഷോളയാറിലേക്ക് ഒഴുക്കിയത്. 3293.75 അടിയാണ് തമിഴ്‌നാട് ഷോളയാറിന്റെ രാവിലെ പത്ത് മണിയിലെ ജലനിരപ്പ്. ഫുള്‍ റിസര്‍വോയര്‍ ലെവല്‍ 3295 അടി.

കേരള ഷോളയാറില്‍ വൈകീട്ട് നാല് മണിക്ക് 2646.70 അടിയാണ് ജലനിരപ്പ്. സംഭരണ ശേഷിയുടെ 73.02 ശതമാനം വെള്ളമുണ്ട്. 2653 അടിയാണ് ബ്ലൂ അലേര്‍ട്ട് ലെവല്‍. ഫുള്‍ റിസര്‍വോയര്‍ ലെവല്‍ 2663 അടി.

ജലസേചന വകുപ്പിന്റെ കീഴിലെ ഡാമുകളിലെ തിങ്കളാഴ്ച വൈകീട്ട് നാല് മണിയിലെ ജലനിരപ്പ്:

പീച്ചി 74.44 മീറ്റര്‍. സംഭരണ ശേഷിയുടെ 45.20 % വെള്ളമാണുള്ളത് (ഫുള്‍ റിസര്‍വോയര്‍ ലെവല്‍ 79.25 മീറ്റര്‍). ചിമ്മിണി 69.71 മീറ്റര്‍. സംഭരണ ശേഷിയുടെ 68.05 % വെള്ളമാണുള്ളത് (ഫുള്‍ റിസര്‍വോയര്‍ ലെവല്‍ 76.40 മീറ്റര്‍), വാഴാനി: 55.28 മീറ്റര്‍. സംഭരണ ശേഷിയുടെ 52.64 % വെള്ളമാണുള്ളത് (ഫുള്‍ റിസര്‍വോയര്‍ ലെവല്‍ 62.48 മീറ്റര്‍), പൂമല ഡാം: 27.4 അടി (ഫുള്‍ റിസര്‍വോയര്‍ ലെവല്‍ 29 അടി). പത്താഴക്കുണ്ട് 10.75 മീറ്റര്‍ (ഫുള്‍ റിസര്‍വോയര്‍ ലെവല്‍ 14 മീറ്റര്‍). അസുരന്‍കുണ്ട് 7.38 മീറ്റര്‍ (ഫുള്‍ റിസര്‍വോയര്‍ ലെവല്‍ 10 മീറ്റര്‍). ഇതില്‍ പൂമല ഡാം മാത്രമാണ് തുറന്നിരിക്കുന്നത്. പൂമലയുടെ എല്ലാ സ്പില്‍വേ ഷട്ടറുകളും 0.5 ഇഞ്ച് തുറന്നരിക്കുന്നു.