ദുരന്ത സാധ്യത കണ്ടാല്‍ ഉടന്‍ വിവരം നല്‍കണം

post

കൊല്ലം : ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളം കയറുന്നതും മണ്ണിടിച്ചില്‍ സാധ്യതകള്‍ ഉള്‍പ്പടെ ദുരന്ത സാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ കണ്‍ട്രോള്‍ റൂമുകളില്‍ വിവരം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ കൂടാതെ പൊതുജനങ്ങളും ദുരന്ത സാധ്യതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും കലക്ടര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍: കലക്ട്രേറ്റ്  04742794002, 2794004, കൊല്ലം താലൂക്ക് ഓഫീസ്04742742116, കരുനാഗപ്പള്ളി04762620223, കൊട്ടാരക്കര04742454623, കുന്നത്തൂര്‍04762830345, പത്തനാപുരം 04752350090, പൂനലൂര്‍04752222605.