ജില്ലയില്‍ 41 പേര്‍ക്ക് കോവിഡ്

post

കൊല്ലം : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 10)  41 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ആറുപേര്‍ വിദേശത്ത് നിന്നും രണ്ടുപേര്‍ ഇതരസംസ്ഥാനത്തു നിന്നും എത്തിയവരാണ്. 28 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.  നാലുപേര്‍ക്ക് യാത്രാചരിതമില്ല.  

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന ആദിച്ചനല്ലൂര്‍ മൈലക്കാട് സ്വദേശി ദേവദാസിന്റെ(45) മരണം കോവിഡ് മൂലമാണെന്ന് ഇന്നലെ(ആഗസ്റ്റ് 10) സ്ഥിരീകരിച്ചു. 34 പേര്‍ രോഗമുക്തി നേടി. 

വിദേശത്ത് നിന്നുമെത്തിയവര്‍

കുലശേഖരപുരം കടത്തൂര്‍ സ്വദേശി(58), തലവൂര്‍ കമുകുംചേരി സ്വദേശി(47), പിറവന്തൂര്‍ പുന്നല സ്വദേശി(37) എന്നിവര്‍ സൗദിയില്‍ നിന്നും പരവൂര്‍ കുറുമണ്ടല്‍ സ്വദേശി(35), പിറവന്തൂര്‍ ചീയോട് സ്വദേശി(32), പിറവന്തൂര്‍ വാഴത്തോപ്പ് സ്വദേശി(34) എന്നിവര്‍ യു എ ഇ യില്‍ നിന്നും എത്തിയതാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍

പന്മന ചിറ്റൂര്‍ സ്വദേശി(36) ഡല്‍ഹിയില്‍ നിന്നും കന്യാകുമാരി സ്വദേശി(25) തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

അഞ്ചല്‍ മാവിള സ്വദേശി(68), അഞ്ചല്‍ സ്വദേശി(60), ആലപ്പുഴ സ്വദേശി നിലവില്‍ അഞ്ചലില്‍ താമസം(44), ഇട്ടിവ മാലപേരൂര്‍ സ്വദേശി(40), കാവനാട് മീനം നഗര്‍ സ്വദേശി(82), ചവറ പുതുക്കാട് സ്വദേശി(46), ചവറ സ്വദേശി(18), ഇടമണ്‍ സ്വദേശികളായ 19, 17 വയസുള്ളവര്‍, പന്മന വടുതല ചോലാവാര്‍ഡ് സ്വദേശി(47), പന്മന വടുതല ചോലാവാര്‍ഡ് സ്വദേശിനി(14), പരവൂര്‍ തെക്കുഭാഗം സ്വദേശിനി(45), പരവൂര്‍ മുനിസിപ്പാലിറ്റി പൊഴിക്കര കോങ്ങാല്‍ സ്വദേശികളായ 65, 26, 3 വയസുള്ളവര്‍, പരവൂര്‍ മുനിസിപ്പാലിറ്റി പൊഴിക്കര കോങ്ങാല്‍ സ്വദേശിനികളായ 6, 11, 14, 8, 19, 37, 55 വയസുള്ളവര്‍, പുനലൂര്‍ മുനിസിപ്പാലിറ്റി വിളക്കുവട്ടം സ്വദേശി(46), പുനലൂര്‍ മുനിസിപ്പാലിറ്റി വിളക്കുവട്ടം സ്വദേശിനികളായ 36, 48 വയസുള്ളവര്‍, പ്രാക്കുളം മണലിക്കട സ്വദേശി(58), മുഖത്തല സ്വദേശി(0), വെട്ടിക്കവല കോക്കാട് സ്വദേശിനി(17).

ഉറവിടം വ്യക്തമല്ലാത്തവര്‍

തെന്മല ഇടമണ്‍ 34 ജംഗ്ഷന്‍ സ്വദേശിനി(30), പന്മന മനയില്‍ സ്വദേശി(34), പന്മന വടക്കുംതല ഈസ്റ്റ് സ്വദേശി(28), പൂതക്കുളം ഊന്നുംമൂട് സ്വദേശിനി(27).

ആരോഗ്യ പ്രവര്‍ത്തക

മങ്ങാട് പാലോട്മുക്ക് സ്വദേശിനി(43) കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക.