മഴക്കെടുതി: ജില്ലയില്‍ 3,40,000 രൂപയുടെ നാശനഷ്ടം

post

കൊല്ലം: ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ ആകെ 3,40,000 രൂപയുടെ നാശനഷ്ടം. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞുണ്ടായ മഴയില്‍ എട്ട് വീടുകള്‍ക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു. പുനലൂരില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മ്മാണത്തിലിരുന്ന ഒരു വീടിന്റെ ബേസ്‌മെന്റിന് നാശനഷ്ടം സംഭവിക്കുകയും രണ്ട് കിണറുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഇത്തിക്കരയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ആദിച്ചനല്ലൂര്‍ വില്ലേജില്‍ രണ്ട് ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഒരു പുരുഷനും രണ്ടു സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടെ ആറുപേരാണ് ക്യാമ്പിലുള്ളത്.