കെഎസ്ആർടിസി എസി റോഡ് വഴിയുള്ള സർവീസ് ഭാഗികമായി നിർത്തി

post

ആലപ്പുഴ: കനത്ത മഴയെ തുടർന്ന് ആലപ്പുുഴ-ചങ്ങനാശ്ശേരി റോഡിൻറെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ കെ.എസ്.ആര്‍.ടി. സി. ആലപ്പുഴ ഡിപ്പോയിൽ നിന്ന് എ സി റോഡ് വഴിയുള്ള സർവീസുകള്‍  ഭാഗികമായി നിർത്തി. നിലവിൽ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷൻ വരെ ബസ് സർവീസ് നടത്തുന്നുണ്ട്. ചെറിയ ദൂരത്തിലേക്ക് ഇപ്പോഴും  സർവീസുകള്‍  ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്ന് ആലപ്പുുഴ ഡി.റ്റി.ഒ. അറിയിച്ചു.