എൽ.എൽ.എം കോഴ്സിലേയ്ക്കുളള പ്രവേശനം: താത്ക്കാലിക വേക്കന്റ് സീറ്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തിലെ വിവിധ സർക്കാർ സ്വാശ്രയ ലോ കോളേജുകളിലെ 2025-26 ലെ എൽ.എൽ.എം കോഴ്സിലേയ്ക്ക് പ്രവേശനത്തിനുള്ള താത്ക്കാലിക വേക്കന്റ് സീറ്റ് അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക വേക്കന്റ് അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച് സാധുവായ പരാതികളുണ്ടെങ്കിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ മുഖാന്തിരം ഡിസംബർ 24 ഉച്ചക്ക് 2 മണിക്കുള്ളിൽ അറിയിക്കണം. സാധുവായ പരാതികൾ പരിഹരിച്ചശേഷമുള്ള അന്തിമ അലോട്ടമെന്റ് ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഫോൺ: 0471-2332120, 0471-2338487, 0471-2525300.







