കീം പ്രവേശന പരീക്ഷ: സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യണം
2026 - 2027 അധ്യയന വർഷത്തെ കീം പ്രവേശന പരീക്ഷാ നടപടികൾ ഉടൻ ആരംഭിക്കും. പ്രൊഫഷണൽ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നവരിൽ വിവിധ സംവരണ ആനുകൂല്യം, ഫീസ് ആനുകൂല്യം തുടങ്ങിയവ ലഭിക്കുന്നതിന് അർഹരായ വിദ്യാർഥികൾ ഓൺലൈൻ ആയി അപേക്ഷയോടൊപ്പം കാറ്റഗറി/സംവരണം/വരുമാനം തുടങ്ങിയവ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യണം. ആയതിലേയ്ക്കായി റവന്യൂ അധികാരികളിൽ നിന്നും മുൻകൂറായി വാങ്ങി വയ്ക്കേണ്ട വിവിധ സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.







