കുക്ക്/ അസിസ്റ്റന്റ് കുക്ക് വാക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കുക്ക്/ അസിസ്റ്റന്റ് കുക്ക് താത്കാലിക തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എട്ടാം ക്ലാസും കുക്ക്/ അസിസ്റ്റന്റ് കുക്ക് തസ്തികയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും 40നും 60നും ഇടയിൽ പ്രായവുമുള്ള ഉദ്യോഗാർഥികൾക്ക് 29ന് ഉച്ചയ്ക്ക് 2ന് കോളജിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവർത്തിപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളജ് ഓഫീസിൽ ഹാജരാകണം.







