കൊണ്ടാഴിയില്‍ 'ഇനി ഞാന്‍ ഒഴുകട്ടെ 'പദ്ധതിയ്ക്ക് തുടക്കമായി

post

തൃശൂര്‍ : നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിന്റെ ഭാഗമായി സംസ്ഥാന ഹരിത കേരള മിഷന്‍ നടപ്പിലാക്കുന്ന 'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതിക്ക് കൊണ്ടാഴി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ടില്‍ കുറുേേപ്പംതാട് പുനരുദ്ധാരണം ചേലക്കര എം.എല്‍.എ യു.ആര്‍.പ്രദീപ് ഉദ്ഘാടനം ചെയ്തു. ഗായത്രിപ്പുഴയില്‍ വന്നുചേരുന്നതും 2 കിലോമീറ്ററിലധികം നീളമുള്ളതുമായ ഈ തോട് കാലങ്ങളായി മലിനമായി കിടക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് പുനരുദ്ധാരണം. പഞ്ചായത്തിലെ മറ്റുവാര്‍ഡുകളിലെയും ഇത്തരം തോടുകളും, നീര്‍ച്ചാലുകളും ശുചീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ പ്രദീപ്, വൈസ് പ്രസിഡന്റ് പി.ആര്‍. വിശ്വനാഥന്‍, പഞ്ചായത്ത് സെക്രട്ടറി എം. ജയലക്ഷ്മി, സ്ഥിരം സമിതി അംഗങ്ങളായ പി.ആര്‍. പ്രകാശന്‍, പി. പ്രശാന്തി, പഞ്ചായത്ത് അംഗങ്ങളായ ടി. രവീന്ദ്രന്‍, പ്രിയംവദ, മുന്‍ പ്രസിഡന്റ് പ്രസാദ് ചന്ദ്രന്‍, സാക്ഷരതാ കോര്‍ഡിനേറ്റര്‍ കെ.കുഞ്ഞുമോന്‍, തൊഴിലുറപ്പ് പദ്ധതി എ.ഇ. ജംസാദ്, സാമൂഹ്യപ്രവര്‍ത്തകന്‍ സുരേഷ് ബാബു, പഞ്ചായത്ത് ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.