എളനാട് പി.എച്ച്.സി. ഇനി കുടുംബാരോഗ്യകേന്ദ്രം

post

തൃശൂര്‍: സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷന്റെ ഭാഗമായി എളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. മികവുറ്റ സേവനങ്ങൾ ആരോഗ്യ കേന്ദ്രങ്ങൾവഴി ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. നാഷ്ണൽ ഹെൽത്ത് മിഷനിൽ നിന്നും 13,900,00 രൂപ ഉപയോഗിച്ച് രോഗികളുടെ കാത്തിരിപ്പ് കേന്ദ്രം, ടോക്കൺ സിസ്റ്റം, വാട്ടർ പ്യുരിഫയർ, ഫാർമസി സ്റ്റോറിൽ എസി എയർപോർട്ട് ചെയർ, പ്രീ കൗൺസലിങ്ങ് ഏരിയ, മുലയൂട്ടൽ കേന്ദ്രം, ഒ.പി. കൗണ്ടർ, ഒബ്സർവേഷൻ റൂം, ലാബ് സജ്ജീകരണങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തിൽ നിന്നും 16,800,00 രൂപ ഉപയോഗിച്ച് ഓഫീസ് കെട്ടിടവും കോൺഫറൻസ് ഹാളും ഫാർമസി സ്റ്റോറിന്റെ നവീകരണവും കുടുംബാരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.

എളനാട് പ്രഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.

പ്രാദേശിക ചടങ്ങിൽ പഴയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജൻ, ജില്ലാ പഞ്ചായത്തംഗം ഇ വേണുഗോപാല മേനോൻ, ആരോഗ്യപ്രവർത്തകർ, എച്ച് എം സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.